APPLE CAKES CAFE

We are,

കേക്ക് എല്ലാവര്‍ക്കും പ്രിയങ്കരമാണ്, എന്നു വച്ചാല്‍ കേക്കിന്‍റെ രുചി ഇഷ്ടമല്ലാത്തവര്‍ വിരളമാണെന്നർത്ഥം .

ഇന്ത്യയില്‍ ആദ്യമായി കേക്ക് നിര്‍മിച്ചത് നമ്മുടെ കേരളത്തിലാണ്, പ്രശസ്തനായ ഒരു വിദേശ സായിപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം തലശ്ശേരിയിലെ ഒരു ബേക്കറിയുടമയാണ് ഇന്ത്യയിലാദ്യമായി കേക്ക് നിർമ്മിച്ചത് .

 

ഇന്ന് കേക്ക് എന്ന ഭക്ഷ്യവസ്തുവിനെ അറിയാത്തതായി കൊച്ചു കുട്ടികള്‍ പോലുമില്ല. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലുരില്‍ ഉള്ള ഞങ്ങളുടെ കേക്ക് കഫേയിലേക്കു നിങ്ങളെ സ്വാഗതം ചെയ്യുന്നു .

 

ഏറ്റവും രുചികരമായ ഒന്നാന്തരം കേക്കിനു കൊടുങ്ങല്ലുര്‍ നിവാസികള്‍ ആശ്രയിക്കുന്നത് ആപ്പിള്‍ ബേക്കറിയെയാണ്. വ്യത്യസ്ത തരം കേക്കുകളുടെ വിപുല ശേഖരം ഇവിടെയുണ്ട്. പ്ലെയിന്‍ കേക്ക്, പ്ലം കേക്ക്, പേസ്റ്ററി കേക്ക്, ബ്ലാക്ക് റോസ്, വൈറ്റ് റോസ് എന്നിങ്ങനെ ഏതു തരം കേക്കുകള്‍ക്കും ആപ്പിള്‍ ബേക്കറി സന്ദര്‍ശിക്കുകയെ വേണ്ടൂ.

 

ശുചിത്വമാര്‍ന്ന അന്തരീക്ഷത്തില്‍ രുചികരമായ ഗുണമേന്മയുള്ള കേക്കുകള്‍ ഇവിടെ നിര്‍മിച്ചു വരുന്നു. ഹോം ഡെലിവറി ലഭ്യമാണ്, ഓണ്‍ ലൈനിലൂടെ ബുക്കിങ്ങും സ്വീകരിക്കും. മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞാലും കേക്ക് നിങ്ങളുടെ വീട്ടിലെത്തും.

ഒരിക്കല്‍ രുചിച്ചാല്‍ നിങ്ങള്‍ ആപ്പിള്‍ ബേക്കറിയെ വിടാതെ പിന്തുടരും. ജന്മദിനം, വിവാഹം, മറ്റു മംഗളാവസരങ്ങള്‍ എന്നിങ്ങനെ ഏതവസരത്തിനും യോജിച്ച രുചി സമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ കേക്കുകള്‍ക്ക് ആപ്പിള്‍ ബേക്കറിതന്നെ ഏറ്റവും അഭികാമ്യം.

Gallery

Enquiry

*
*
*
*
  • edison complex . near sreekalesswari cinemas,
    Kodungallur, Thrissur
    Kerala, PIN :680664

  • applecakeskdr@gmail.com

  • 91 - 8182889888